കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിൽ ഉണ്ടായ വാഹന അപകടത്തിൽ കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. മറ്റൊരു താരമായ ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സന്തോഷ് ട്രോഫി താരമാണ് ഗനി അഹമ്മദ്.
ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ താരങ്ങളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12:15-ഓടെ റിജോൺ ജോസിന്റെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്.
കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് എഫ്സി തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായി കാലിക്കറ്റ് എഫ്സിയുടെ പരിശീലനം ആരംഭിച്ചിരുന്നു. ജെഡിടിയിലാണ് ടീമിന്റെ പരിശീലനം നടന്നിരുന്നത്. ഇതിനിടെയാണ് റിജോൺ ജോസിന്റെ വിയോഗം.
Content Highlights: Calicut FC player Rijohn Jose passed away in a motorcycle accident in Kozhikode., Teammate and Santosh Trophy player Gani Ahmed Nigam sustained serious injuries., The accident occurred near the Gandhi Road flyover on Sunday night., The team was preparing for the upcoming Super League Kerala matches.
Published: 21 Sept 2026, 10:31 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented