അടൂർ (പത്തനംതിട്ട): ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്. എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ എ.എസ്.ഐ. കൊട്ടാരക്കര കരിപ്ര അനിതാഭവനിൽ ബി. സുരേഷ് കുമാറി(51)നാണ് പരിക്കേറ്റത്.

To advertise here,

വടക്കടത്തുകാവ് ജങ്ഷന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി, എതിർദിശയിൽ വന്ന വാൻ ദിശതെറ്റി സുരേഷ് കുമാർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

വാനിൽ ഉണ്ടായിരുന്നവർ അപകടം നടന്നയുടൻ വാനിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റ സുരേഷ് കുമാറിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.