ഫറ്റോര്‍ഡ (ഗോവ): സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എഫ്‌സി ഗോവ കിരീടം നിലനിര്‍ത്തി. 120 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലും ഇരുടീമുകള്‍ക്കും ഗോളടിക്കാനാവാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 6-5നാണ് ഗോവയുടെ ജയം. കഴിഞ്ഞ തവണയും കിരീടം നേടിയ ഗോവ, സൂപ്പര്‍കപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി. ഗോവ ആകെ മൂന്ന് തവണയാണ് സൂപ്പര്‍കപ്പ് ചാമ്പ്യന്മാരായത്.

To advertise here,

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്ക് തുടങ്ങിയ മത്സരം അധികസമയത്തേക്ക് നീണ്ടിട്ടും ഇരുടീമിനും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ വിധി നിര്‍ണയിക്കുകയായിരുന്നു.

ജയത്തോടെ എഫ്‌സി ഗോവ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് യോഗ്യത നേടി.