ന്യൂയോർക്ക്: ലോകകപ്പിൽ മത്സരാനന്തരമുള്ള വാർത്താസമ്മേളനത്തിനിടെ അച്ഛന്റെ മരണവിവരമറിഞ്ഞ് കോംഗോയുടെ മുഖ്യ പരിശീലകൻ സെബാസ്റ്റ്യൻ ദെഷാബ്രെ. നോക്കൗട്ടിൽ ഇംഗ്ലണ്ടിനെതിരേ 2-1 ന് പരാജയപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ടീമിന്റെ മീഡിയ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. ദെഷാബ്രെയുടെ അച്ഛൻ അന്തരിച്ചെന്നും തങ്ങളുടെ ആദരാഞ്ജലി അറിയിക്കുന്നുവെന്നും മീഡിയ ഓഫീസർ അറിയിച്ചതിനു പിന്നാലെ അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

To advertise here,

റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ദെഷാബ്രെ. ഇതിനിടെ മീഡിയ ഓഫീസർ ഇടപെട്ടുകൊണ്ട് ദെഷാബ്രെയുടെ പിതാവ് മരിച്ച വിവരവും തങ്ങളുടെ അനുശോചനവും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. വാർത്തകേട്ട് സ്തബ്ധനായ ദെഷാബ്രെ, ഉടൻതന്നെ വാർത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റുപോയി. ഇംഗ്ലണ്ടിനെതിരായ മത്സരം നടക്കുന്നതിനിടെ അദ്ദേഹത്തിന് ഈ വിവരം അറിയാൻ കഴിഞ്ഞിരുന്നില്ല.

തോൽവിയോടെ റൗണ്ട് ഓഫ് 16 കാണാതെ കോംഗോ പുറത്തായി. ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടക്കുകയും ചെയ്തു. എങ്കിലും 1974-ന് ശേഷം ആദ്യമായി കോംഗോയെ ലോകകപ്പിലെത്തിച്ചെന്ന അഭിമാനനേട്ടം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മത്സരത്തിൽ കോം ഗോൾക്കീപ്പർ എംപാസിയും തകർപ്പൻ സേവുകളാണ് വലിയ തോൽവിയിൽനിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തിൽ പന്തുപിടിച്ച് മൈതാനത്തു കിടന്ന എംപാസിയെ ജൂഡ് ബെല്ലിങ്ഹാം ആലിംഗനം ചെയ്യുകപോലുമുണ്ടായി.  പക്ഷേ, ഹാരി കെയിന്റെ രണ്ട് ഗോളുകളെ തടയാൻ അദ്ദേഹത്തിനായില്ല.