സാൻ ഫ്രാൻസിസ്‌കോ: 2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ബോസ്‌നിയയെ കീഴടക്കി ആതിഥേയരായ യുഎസ്എ പ്രീക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുഎസിന്റെ ജയം. ഫൊളാരിൻ ബലോഗനും മാലിക് ടിൽമാനുമാണ് യുഎസിനായി സ്‌കോർ ചെയ്തത്. 64-ാം മിനിറ്റിൽ ബലോഗൻ ചുവപ്പു കാർഡ് കണ്ട് പുറത്താകുക കൂടി ചെയ്തതോടെ 10 പേരുമായാണ് യുഎസ് മത്സരം പൂർത്തിയാക്കിയത്. പ്രീക്വാർട്ടറിൽ ബെൽജിയമാണ് യുഎസിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ ഏതാനും മികച്ച നീക്കങ്ങൾ നടത്താൻ സാധിച്ചെങ്കിലും ബോസ്‌നിയ പിന്നീട് നിരാശപ്പെടുത്തി. ഹൈ പ്രസ് തന്ത്രം പുറത്തെടുത്ത ബോസ്‌നിയ, മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ യുഎസ് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. 10-ാം മിനിറ്റിൽ അവർക്ക് മികച്ച ഒരു അവസരം ലഭിക്കുകയും ചെയ്തു. ഒരു ലോങ് ബോൾ സ്വീകരിച്ച് എഡിൻ ജെക്കോ നൽകിയ പാസിൽ നിന്നുള്ള ഡെമിറോവിച്ചിന്റെ ഷോട്ട് യുഎസ്എ ഗോളി മാറ്റ് ഫ്രീസെ തട്ടിയകറ്റുകയായിരുന്നു.
എന്നാൽ 15 മിനിറ്റുകൾക്കു ശേഷം താളം കണ്ടെത്തിയ യുഎസ്എ പിന്നീട് കളിയിൽ ആധിപത്യം നേടി. സെർജിനോ ഡെസ്റ്റും വെസ്റ്റൺ മക്കെന്നിയും ടെയ്‌ലർ ആഡംസും മാലിക് ടിൽമാനും ആന്റണി റോബിൻസണുമെല്ലാം തുടർച്ചയായി ക്രിസ്റ്റിയൻ പുലിസിച്ചിനും ഫൊളാരിൻ ബലോഗനും പന്തെത്തിച്ചതോടെ ബോസ്‌നിയക്ക് പ്രതിരോധിച്ചു നിൽക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
32-ാം മിനിറ്റിൽ മക്കെനി നൽകിയ പന്തിൽ നിന്ന് ബലോഗൺ സ്‌കോർ ചെയ്തിരുന്നെങ്കിലും ഓഫ്‌സൈഡായി. പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഫൊളാരിൻ ബലോഗനിലൂടെ യുഎസ് സ്‌കോർ ചെയ്തു. ടിൽമാൻ നൽകിയ ഒരു ത്രൂബോൾ ബോസ്‌നിയ ഡിഫൻഡറുടെ കാലിൽ തട്ടി ബലോഗന് ലഭിക്കുകയായിരുന്നു. ബലോഗന്റെ ഇടംകാലനടി ബോസ്‌നിയ ഗോൾകീപ്പർ നിക്കോള വാസിലിനെ മറികടന്ന് വലയിൽ.
രണ്ടാം പകുതിയിലും യുഎസ് ആധിപത്യം തുടർന്നു. ഇതിനിടെയായിരുന്നു 64-ാം മിനിറ്റിൽ അവരെ ഞെട്ടിച്ച് ബലോഗൻ റെഡ് കാർഡ് കണ്ട് പുറത്താകുന്നത്. പന്തിനായുള്ള പോരാട്ടത്തിനിടെ അബദ്ധത്തിൽ ബോസ്‌നിയൻ താരം മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനായിരുന്നു റെഡ് കാർഡ്. വാർ പരിശോധിച്ച ശേഷമാണ് റഫറി തീരുമാനമെടുത്തത്.
തുടർന്ന് 82-ാം മിനിറ്റിൽ യുഎസിന്റെ രണ്ടാം ഗോളെത്തി. ബോക്‌സിന് തൊട്ടുവെളിയിൽ വെച്ച് റാഡെലിച്ച്, യുഎസ് താരം ഡെസ്റ്റിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് മാലിക് ടിൽമാൻ വലയിലെത്തിക്കുകയായിരുന്നു.
Content Highlights: USA and Bosnia compete for a spot in the 2026 World Cup quarter-finals., Winner of this match faces Belgium in the next round., Mauricio Pochettino makes 10 changes to the USA starting XI., Historical context: USA struggles against European teams in World Cup knockouts.
Published: 02 Jul 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented