ധാക്ക: സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഇന്ത്യക്കായി മലയാളി താരം വിഷ്ണു പി.വിയും ക്യാപ്റ്റൻ ചിൻഗ്ലെൻസെന കോൻഷമും ഗോൾ നേടി. കിങ്സാങ് താഷിയാണ് ഭൂട്ടാന്റെ ഗോൾ സ്കോറർ.
ഒമ്പതാം മിനിറ്റിൽ വിഷ്ണുവിലൂടെ ഇന്ത്യ ലീഡെടുത്തു. 27-ാം മിനിറ്റിലായിരുന്നു കോൻഷമിന്റെ ഗോൾ വന്നത്. രണ്ടാം പകുതിയിലാണ് ഭൂട്ടാൻ ഒരു ഗോൾ തിരിച്ചടിച്ചത്.
ഗ്രൂപ്പ് ബിയിൽ നിന്ന് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്താനെ 3-2ന് തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ മാലദ്വീപിനേയും പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ രണ്ടാം നിര ടീമുമായാണ് ചാമ്പ്യൻഷിപ്പിനെത്തിയത്. ന്യൂസീലൻഡുമായി സൗഹൃദ മത്സരമുള്ളതിനാലാണ് സാഫിൽ ഇന്ത്യ രണ്ടാം നിരയെ അയച്ചത്.
Content Highlights: India defeated Bhutan 2-1 to reach the SAFF Championship final., Malayali player Vishnu P.V. and captain Chinglensana Konsham scored for India., India is participating in the tournament with a second-string squad due to upcoming friendlies against New Zealand.
Published: 14 Nov 2026, 06:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented