മദീര: യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ അനുവാദമില്ലാതെ ദേശീയ ക്യാമ്പ് വിട്ടുപോയ സംഭവത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഔദ്യോഗികമായി സസ്പെൻഡ് ചെയ്ത് പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ (എഫ്പിഎഫ്). താത്കാലിക വിലക്കാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മത്സരങ്ങളിലെ ടീം തിരഞ്ഞെടുപ്പിൽ റൊണാൾഡോ അസംതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ട്. ദേശീയ ടീം പരിശീലകൻ യൊർഗെ ജെസ്യൂസുമായുണ്ടായ തർക്കത്തെത്തുടർന്ന് റൊണാൾഡോ ക്യാമ്പ് വിട്ടത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു.
അനുവാദമില്ലാതെ ടീം ക്യാമ്പ് വിടുന്നത് ഫെഡറേഷന്റെ നിയമാവലി പ്രകാരം വിലക്കും പിഴയും കിട്ടാവുന്ന അച്ചടക്കലംഘനമാണ്. ഇത് പ്രകാരമാണ് റൊണാൾഡോയെ വിലക്കിയിരിക്കുന്നത്.
2026 ഒക്ടോബർ ഏഴിന് റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ അച്ചടക്കപരമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി, ഒക്ടോബർ ഒമ്പതിന് എഫ്പിഎഫിന്റെ നൺ-പ്രൊഫഷണൽ വിഭാഗം യോഗം ചേർന്നിരുന്നു. ഈ വിഭാഗത്തിന്റെ തീരുമാനപ്രകാരം റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. നടപടികൾ ആരംഭിക്കുന്നതുവരെയുണ്ടായിരുന്ന താത്കാലിക സസ്‌പെൻഷന് പുറമെ, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് നോൺ-ഓട്ടോമാറ്റിക് താത്കാലിക സസ്‌പെൻഷനും അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ട്. 2026 ഒക്ടോബർ 10-ന് ഈ കേസ് എഫ്പിഎഫിന്റെ അച്ചടക്ക അന്വേഷണ സമിതിക്ക് കൈമാറി, അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് നിരോധിച്ചിട്ടുമുണ്ട്.
Content Highlights: Cristiano Ronaldo suspended by the Portuguese Football Federation (FPF), Incident occurred during UEFA Nations League matches in October 2026, Ronaldo left the camp following a dispute with coach Jorge Jesus, Case handed over to the disciplinary investigation committee
Published: 10 Oct 2026, 07:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented