ന്യൂഡൽഹി: 2026 സാഫ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമമായി. നവംബർ നാല് മുതൽ നവംബർ 17 വരെയാണ് ടൂർണമെന്റ് നടക്കുക. ബംഗ്ലാദേശാണ് ആതിഥേയത്വം വഹിക്കുന്നത്. ആറു ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തരംതിരിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പിലാണ്.
ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. മാലദ്വീപാണ് ഈ ഗ്രൂപ്പിലെ മൂന്നാമത്തെ രാജ്യം. നവംബർ അഞ്ചിന് പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം. നവംബർ 11 ന് മാലദ്വീപുമായും ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്തുക ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേപ്പാൾ ഫുട്‌ബോൾ ഫെഡറേഷന് നിലവിൽ ഫിഫയുടെ വിലക്കുള്ളതിനാൽ മത്സരക്രമത്തിൽ ടീമിനെ ഉൾപ്പെടുത്തിയിട്ടില്ല. വിലക്ക് ഒഴിവായാൽ നേപ്പാൾ ഗ്രൂപ്പ് എയിൽ മത്സരിക്കും. എന്നാൽ വിലക്ക് തുടരുകയാണെങ്കിൽ ആറുടീമുകളുമായി ടൂർണമെന്റ് നടക്കും.
ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം സെമി ഫൈനലിലേക്ക് മുന്നേറും. ഒരു ഗ്രൂപ്പിലെ ജേതാവ് രണ്ടാമത്തെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. നവംബർ 14 ന് സെമി മത്സരങ്ങളും 17 ന് ഫൈനലും നടക്കും.
Content Highlights: Saff Championship scheduled from November 4 to November 17, 2026, in Bangladesh., India and Pakistan placed in Group B alongside the Maldives
Published: 01 Aug 2026, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented