ന്യൂഡൽഹി: റോഡിൽ പുകവലിച്ച് സിഗരറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് കിങ്‌സ് സ്പിന്നറുമായ യുസ്‌വേന്ദ്ര ചാഹൽ വെട്ടിൽ. ഞായറാഴ്ചയാണ് ചാഹലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ചാഹൽ പുകവലിക്കുന്നതും പിന്നാലെ സിഗരറ്റ് കുറ്റി അലക്ഷ്യമായി റോഡിലേക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്. ഇതോടെ താരത്തിനെതിരേ വിമർശനം ശക്തമായി. ചാഹലിനോട് സാമ്യമുള്ള ഒരാളാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും താരം ഉപയോഗിച്ച കാർ അടക്കം തെളിവായിക്കാട്ടി അത് ചാഹൽ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ.
വയലറ്റ് നിറത്തിലുള്ള ബിഎംഡബ്ല്യു സെഡ്4 റോഡ്‌സ്റ്റർ കാറിൽ ചാഹൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതേ കാർ അടുത്തിടെയാണ് ചാഹൽ സ്വന്തമാക്കിയത്. ഈ തെളിവ് അടക്കമാണ് സോഷ്യൽ മീഡിയ ഈ പ്രവൃത്തി ചെയ്തിരിക്കുന്നത് ചാഹൽ തന്നെയാണെന്ന് സമർഥിച്ചിരിക്കുന്നത്.
എന്നാൽ, സംഭവത്തെക്കുറിച്ച് ചാഹലോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐപിഎൽ 2026-ന് മുന്നോടിയായി തന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ആറുമാസമായി മദ്യപാനം പൂർണമായും ഉപേക്ഷിച്ചുവെന്ന് അടുത്തിടെ താരം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവരുന്നത്. അടുത്തിടെ എബി ഡിവില്ലിയേഴ്സുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് മദ്യം പൂർണമായും ഉപേക്ഷിച്ചെന്നും ഒരു സീനിയർ താരം എന്ന നിലയിൽ യുവതാരങ്ങൾക്ക് മാതൃകയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ചാഹൽ പറഞ്ഞത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനെക്കുറിച്ച് താരം അടുത്തിടെ സംസാരിച്ച സാഹചര്യത്തിലാണ് താരത്തിന്റെ ഈ പ്രവൃത്തി ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നത്.
Content Highlights: Viral video alleges Yuzvendra Chahal smoking and littering from a car., Social media users identified the car as Chahal's recently purchased BMW Z4., The incident contradicts Chahal's recent claims of adopting a healthier lifestyle for IPL 2026., No official statement released by the cricketer or his representatives yet.
Published: 12 Apr 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented