പറ്റ്‌ന: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാർ ടീമിന്റെ ക്യാപ്റ്റനായി വൈഭവ് സൂര്യവംശി. നവംബർ 14ന് തുടങ്ങുന്ന ടൂർണമെന്റിനുള്ള 17 അംഗ ടീമിനെ ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. സൂരജ് കശ്യപാണ് ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റൻ. സൗരാഷ്ട്രയ്‌ക്കെതിരെയാണ് ബിഹാറിന്റെ ആദ്യ മത്സരം.

To advertise here,

ഇന്ത്യൻ ടീമിൽ ഇടം നേടാൻ പൊരുതുന്നതിനിടെയാണ് വൈഭവിന് ബിഹാർ ക്യാപ്റ്റൻ സ്ഥാനം നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ പകരക്കാരന്റെ റോളിലാണ് വൈഭവ് കളിക്കുന്നത്.

ന്യൂസീലൻഡിനെതിരായ ട്വന്റി 20യിൽ ഇഷാൻ കിഷന് പരിക്കേറ്റപ്പോൾ വൈഭവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇഷാൻ തിരിച്ചെത്തിയതോടെ സ്ഥാനം നഷ്ടമായി.