ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിനും സഹോദരനും ബാറ്റ്‌സ്മാനുമായ കൈല്‍ ഹോപ്പിനും കോവിഡ് 19 സ്ഥിരീകരിച്ചു. പ്രാദേശിക സൂപ്പര്‍ 50 കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

To advertise here,

ഇതോടെ, ഫെബ്രുവരി ഏഴിന് ആന്റിഗ്വയില്‍ ആരംഭിക്കുന്ന സൂപ്പര്‍ 50 കപ്പ് ടൂര്‍ണമെന്റില്‍ താരങ്ങൾക്ക് പങ്കെടുക്കാനാവില്ല. താരങ്ങള്‍ ക്വാറന്റീനിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞു. 

ഹോപ്പ് സഹോദരന്മാര്‍ക്ക് പകരം ടെവ്യിന്‍ വാല്‍ക്കോട്ട്, സക്കറി മക്ക്കാസ്‌കി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിനായി 34 ടെസ്റ്റുകലും 78 ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ് ഷായ് ഹോപ്പ്. കൈല്‍ ഹോപ്പ് വെസ്റ്റ് ഇന്‍ഡീസിനായി അഞ്ച് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Content Highlights: Windies opener Shai Hope and brother Kyle test positive for COVID-19