ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്കുശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ തിരിച്ചുവരവ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന വിന്‍ഡീസ്, മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്

കാംബെലും ഷായ് ഹോപ്പും പവലിയനിലേക്ക് മടങ്ങുന്നു | ഫോട്ടോ - എഎഫ്പി
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്കുശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ തിരിച്ചുവരവ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന വിന്‍ഡീസ്, മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സുമായി ഓപ്പണര്‍ ജോണ്‍ കാംബെലും 66 റണ്‍സോടെ ഷായ് ഹോപ്പുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സന്ദര്‍ശകര്‍ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 97 റണ്‍സ് പിറകിലാണ്.
കാംബെലിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഷായ് ഹോപ്പ് ആറ് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറി കുറിക്കുന്നത്. വാഷിങ്ടണ്‍ സുന്ദറിനെതിരേ കാംബെല്‍ മൂന്നുതവണ പുറത്താകലില്‍നിന്ന് രക്ഷപ്പെട്ടു. മൂന്നുവട്ടവും ഡിആര്‍എസാണ് താരത്തെ തുണച്ചത്. ചന്ദര്‍പോള്‍ (10), അലിക്ക് അതനാസെ (7) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍. മുഹമ്മദ് സിറാജിനും വാഷിങ്ടണ്‍ സുന്ദറിനുമാണ് വിക്കറ്റ്.
നേരത്തെ കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 248 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യ 270 റണ്‍സിന്റെ ലീഡ് നേടി. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 518-ന് അഞ്ചെന്ന നിലയില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്തിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും (175) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (129) സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച റണ്‍ കണ്ടെത്താന്‍ സഹായകമായത്. സായ് സുദര്‍ശന്‍ 87 റണ്‍സുമെടുത്തു. ഈ മത്സരം ജയിച്ചാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ പത്താമത്തെ ടെസ്റ്റ് പരമ്പര വിജയമായിരിക്കും.
Content Highlights: India Nears Dominant Series Win as West Indies Fight to Survive Delhi Test
Published: 12 Oct 2025, 05:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented