ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനസ്ഥാനത്തേക്ക് ഇതിഹാസതാരം വി.വി.എസ്. ലക്ഷ്മണിനെ കൊണ്ടുവരാൻ നീക്കം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ക്രിക്കറ്റ് ഡയറക്ടറായി നിയമിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് മേധാവിയാണ്.

To advertise here,

ലക്ഷ്മണനെ നേരത്തേ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ, ചീഫ് സെലക്ടർ പദവികളിലേക്ക് പരിഗണിച്ചിരുന്നു. ഇതിൽ പരിശീലകറോളിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഡയറക്ടർ പദവിയാകും നൽകുകയെന്ന വാർത്ത ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാനപ്രവർത്തനങ്ങളെല്ലാം ഡയറക്ടറുടെ ചുമതലയാകും. കോച്ച്, സെലക്ടർ നിയമനങ്ങളും ടീമുകളുടെ പ്രകടനത്തെ വിലയിരുത്തലുമടക്കം ഡയറക്ടർക്ക് നൽകാനാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്.