ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും ഇവരുടെ കുട്ടികളും ലണ്ടനിലേക്ക് താമസം മാറ്റുന്നു. വിരാട് കോലിയുടെ ചെറുപ്പകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിരാട് കോലിയും കുടുംബവും ഉടന്‍ ഇന്ത്യന്‍ വിട്ട് ലണ്ടനിലേക്ക് മാറുമെന്ന് രാജ്കുമാര്‍ പറഞ്ഞു. ദൈനിക് ജാഗ്രന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന കോലി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയത്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചാണ് കോലി അനുഷ്‌കയെ വിവാഹം കഴിച്ചത്. ഇവരുവര്‍ക്കും രണ്ടു മക്കളാണ് ഉള്ളത്. വാമിക 2021 ജനുവരിയിലും അകായ് 2024 ഫെബ്രുവരിയിലും ജനിച്ചു. ലണ്ടനില്‍വെച്ചായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കോലി ലണ്ടനിലെ സ്ഥിരം സന്ദര്‍ശകനാണ്. ദമ്പതികള്‍ ഇവിടെ സ്വത്ത് വാങ്ങിയതായും ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കോലിയുടെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അടുത്ത രണ്ട് ടെസ്റ്റുകളില്‍ കോലി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും രാജ്കുമാര്‍ അഭിമുഖത്തിനിടെ പ്രത്യാശപ്രകടിപ്പിച്ചു.
'വിരാട് തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു. വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ അദ്ദേഹം രണ്ട് സെഞ്ചുറികള്‍ കൂടി നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ചു. അവന്റെ ഫോമില്‍ ആശങ്കപ്പെടേണ്ട കാര്യമല്ല. വിഷമകരമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രകടനം നടത്തണമെന്നും തന്റെ ടീമിനെ മത്സരം വിജയിപ്പിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹത്തിന് അറിയാം' രാജ്കുമാര്‍ പറഞ്ഞു.
അദ്ദേഹം ഇപ്പോഴും വളരെ ഫിറ്റാണ്, വിരമിക്കാനുള്ള പ്രായമായിട്ടില്ല. അഞ്ച് വര്‍ഷം കൂടി കളിക്കുമെന്ന് കരുതുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ 26 വര്‍ഷമായി തനിക്ക് അദ്ദേഹത്തെ അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയുന്നതെന്നും രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
Content Highlights: Virat Kohli Will Relocate To London-India Superstar Planning To Leave India With Wife And Kids
Published: 19 Dec 2024, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented