കീര്‍ത്തിപുര്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുക എന്ന സിംബാബ്‌വെയുടെ റെക്കോഡിനൊപ്പം അമേരിക്കയും. ലോകകപ്പ് ലീഗ് രണ്ടിലെ മത്സരത്തില്‍ നേപ്പാളിനെതിരെയാണ് അമേരിക്ക 35 റണ്‍സിന് പുറത്തായത്. 

To advertise here,

ബുധനാഴ്ച 12 ഓവര്‍ മാത്രമാണ് അമേരിക്കന്‍ ഇന്നിങ്‌സ് നീണ്ടത്. 16 റണ്‍സെടുത്ത ഓപ്പണര്‍ സേവ്യര്‍ മാര്‍ഷലാണ് അമേരിക്കയുടെ ടോപ്‌സ്‌കോറര്‍. ഒമ്പത് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കടക്കാതെ പുറത്തായി, നാല് പേര്‍ സംപൂജ്യരായി മടങ്ങി. 

നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ ആറും സുഷന്‍ ഭാരി നാലും വിക്കറ്റെടുത്തു. 
മത്സരത്തില്‍ എട്ട് വിക്കറ്റിന് നേപ്പാള്‍ ജയിച്ചു. 2004-ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സിംബാബ്‌വെ 35 റണ്‍സിന് പുറത്തായത്‌.

Content Highlights: USA register joint-lowest total in ODI history