കൊൽക്കത്ത: പേസ് ബൗളർ മുഹമ്മദ് ഷമി രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ബംഗാൾ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല. കഴിഞ്ഞ മത്സരത്തിൽ കൂടുതൽ ഓവറുകൾ എറിഞ്ഞതിനാൽ ഷമി വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും താരം പൂർണ ഫിറ്റാണെന്നും ശുക്ല വ്യക്തമാക്കി. സർവീസസിനെതിരായ ബംഗാളിന്റെ രഞ്ജി മത്സരത്തിൽ നിന്നാണ് ഷമി വിട്ടുനിന്നത്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിനാലാണ് ഷമി രഞ്ജി മത്സരം കളിക്കാതിരുന്നതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതോടെ താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ചും ചർച്ചകളുയർന്നിരുന്നു. ഇതോടെയാണ് ബംഗാൾ പരിശീലകൻ പ്രതികരണവുമായെത്തിയത്.
സർവീസസിനെതിരായ മത്സരത്തിൽ ഷമി ബംഗാൾ പേസ് നിരയിലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ആകാശ് ദീപ്, മുകേഷ് കുമാർ തുടങ്ങിയ താരങ്ങൾ ഇന്ത്യ എ ടീമിനൊപ്പം പര്യടനത്തിലായതിനാൽ ഷമി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ പ്ലേയിങ് ഇലവനിൽ ഷമി ഉൾപ്പെട്ടില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
കഴിഞ്ഞയാഴ്ച ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ 17.3 ഓവറിൽ ഒമ്പത് മെയ്ഡനടക്കം 30 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
Content Highlights: Bengal coach Laxmi Ratan Shukla dismissed rumors regarding Mohammed Shami missing the Ranji Trophy match., Shami requested a rest after bowling a heavy workload in the previous match against Delhi., The coach confirmed that Shami is fully fit and dismissed concerns over his fitness for the national team.
Published: 18 Oct 2026, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented