ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പ് യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. തന്റെ അവസരത്തിനായി വൈഭവ് കാത്തിരിക്കേണ്ടതുണ്ടെന്നും ടീമിലെത്തിയാൽ പെട്ടെന്നുതന്നെ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുക എന്നത് എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേയസ്.
'വൈഭവ് വളരെ ചെറുപ്പമാണ്. ഒരുപാട് വർഷങ്ങൾ അവന്റെ മുന്നിലുണ്ട്. ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കുക എന്നതാണ് പ്രധാനം. ടീമിലുൾപ്പെട്ടയുടൻ പ്ലെയിങ് ഇലവനിൽ എത്തണമെന്നില്ല. നമ്മുടെ ഓപ്പണർമാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നവരാണ്. അവർ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നവരുമാണ്. വിദേശപര്യടനങ്ങളിൽ കൂടെവരുന്നതോടെ ഓരോ രാജ്യത്തെയും സാഹചര്യങ്ങളെയും കുറിച്ച് വൈഭവിന് പഠിക്കാൻ കഴിയും. കൃത്യമായ ധാരണ ലഭിക്കും. അത് ഭാവിയിൽ ഉപകാരപ്പെടും.'-ശ്രേയസ് വ്യക്തമാക്കി.
ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് താരങ്ങൾ ഫ്‌ളെക്‌സിബ്ൾ ആകണമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു. 'ഒരു കളിക്കാരൻ ഒരു പ്രത്യേക പൊസിഷനിൽ മാത്രമേ കളിക്കൂ എന്ന് വാശി പിടിക്കാനാകില്ല. ബാറ്റിങ് നമ്പർ ഏതാണെങ്കിലും അതിൽ തൃപ്തരാകണം. മുൻനിരയിൽ ബാറ്റ് ചെയ്യാൻ ഞാൻ നിർബന്ധം പിടിക്കാറില്ല. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്.'-ശ്രേയസ് വ്യക്തമാക്കി.
Content Highlights: Shreyas Iyer stated that young prodigy Vaibhav Suryavanshi will have to wait for his chance in the playing XI., Iyer emphasized the importance of dressing room atmosphere and learning from overseas tours., The Indian captain stressed that players need to be flexible and ready to bat at any position for the team.
Published: 21 Oct 2026, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented