
മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്‍ഡ്രൂ സൈമണ്ട്‌സ് ലോകത്തോട് വിടപറഞ്ഞത്. മരണം കാറപകടത്തിന്റെ രൂപത്തില്‍ സൈമണ്ട്‌സിനെ കവര്‍ന്നെടുത്തു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലാണ് സൈമണ്ട്‌സിന് അപകടമുണ്ടായത്.
സൈമണ്ട്‌സ് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി വന്ന ക്വീന്‍സ്‌ലന്‍ഡ് സ്വദേശിയായ വൈലോണ്‍ ടൗണ്‍സണാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. അപകടത്തില്‍പ്പെട്ട സൈമണ്ട്‌സിനെ ആദ്യമായി കണ്ടതും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചതും ടൗണ്‍സണായിരുന്നു. നൈന്‍ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമമാണ് ടൗണ്‍സണിന്റെ വാക്കുകള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്‌സാണെന്ന് ടൗണ്‍സണിന് ആദ്യം മനസ്സിലായിരുന്നില്ല.
Also Read
' സൈമണ്ട്‌സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കാറില്‍നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല'- ടൗണ്‍സണ്‍ പറഞ്ഞു.
ടൗണ്‍സണ്‍ വിളിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും സൈമണ്ട്‌സിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സൈമണ്ട്‌സിന്റെ കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
198 ഏകദിനങ്ങളില്‍ നിന്നായി സൈമണ്ട്‌സ് 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights: andrew symonds, symonds death, symonds car accident reason, sports, cricket
Published: 16 May 2022, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented