ബ്രിസ്‌ബേന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടംകൈയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. വ്യാഴാഴ്ച ആഷസ് ടെസ്റ്റിലെ രണ്ടാം മത്സരത്തിലാണ് താരം റെക്കോഡ് കുറിച്ചത്.
പാക് ഇതിഹാസബൗളര്‍ വസീം അക്രമിന്റെ റെക്കോഡാണ് സ്റ്റാര്‍ക്ക് പഴങ്കഥയാക്കിയത്. ടെസ്റ്റില്‍ 104 മത്സരങ്ങളില്‍ നിന്നായി വസീം അക്രമിന് 414 വിക്കറ്റുകളുണ്ട്. സ്റ്റാര്‍ക്ക് 102 ടെസ്റ്റില്‍ നിന്നാണ് ഇത് മറികടന്നത്. ശ്രീലങ്കന്‍ മുന്‍ താരം ചാമിന്ദ വാസാണ് പട്ടികയില്‍ മൂന്നാമത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് നാലാമത്.
വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് സ്റ്റാര്‍ക്ക് അക്രമിനെ മറികടന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആദ്യ ഓവറില്‍ പുറത്താക്കിയ സ്റ്റാര്‍ക്ക് പിന്നാലെ ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി സ്റ്റാര്‍ക്ക് പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റാര്‍ക്കായിരുന്നു.
Content Highlights: left arm pacer with the most number of wickets in tests starcs record
Published: 04 Dec 2025, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented