അലസമെന്ന് തോന്നിപ്പിക്കുന്ന ശൈലിയിലായിരുന്നു ഏറ്. പന്തിന്റെ വരവു കണ്ട് ഒന്ന് അടിച്ചു പറത്തിയേക്കാം എന്നു വിചാരിച്ച് ബാറ്റു വീശിയതായിരുന്നു. പക്ഷേ, അദ്ഭുതകരമായ ടേണിങ്ങോടെ പന്ത് കുറ്റിയിളക്കി കടന്നു പോയി. കെ.സി.സി. ടി20 ചലഞ്ചേഴ്‌സ് കപ്പില്‍ കുവൈത്ത് നാഷണല്‍സ് - എസ്.ബി.എസ്. സി.സി. മത്സരത്തിനിടെയാണ് സംഭവം. 'നൂറ്റാണ്ടിന്റെ ബൗള്‍' എന്നാണ് ഈ വിക്കറ്റ് നേട്ടത്തെ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നത്. 

To advertise here,

കുവൈത്ത് നാഷണല്‍സ് താരം എറിഞ്ഞ പന്ത് ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു പിച്ച് ചെയ്തത്. പന്തിനെ പിന്തുടര്‍ന്നെത്തിയ ബാറ്റര്‍, ഒരു കൂറ്റനടിക്ക് ശ്രമിച്ചു. പന്ത് പക്ഷേ, പെട്ടെന്ന് ദിശ മാറി ലെഗ് സ്റ്റമ്പില്‍ ചെന്ന് പതിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 'നൂറ്റാണ്ടിലെ ബൗള്‍' എന്ന വിശേഷണമാണ് ലഭിച്ചത്.