ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കേ, പരിക്കേറ്റ് പുറത്തായ ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരം പുതിയ താരത്തെ ടീമിലുള്‍പ്പെടുത്തി. അഭിമന്യു ഈശ്വരനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 26-ന് സെഞ്ചൂറിയനില്‍ ആരംഭിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ക്യുബേറയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഗെയ്ക്ക്‌വാദിന് പരിക്കേറ്റത്. വലതുകൈയിലെ വിരലിനാണ് പരിക്ക്. വൈദ്യപരിശോധനയില്‍ പരിക്ക് സാരമാണെന്ന് തിരിച്ചറിഞ്ഞതോടെ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഗെയ്ക്ക്‌വാദിനെ മാറ്റിനിര്‍ത്തുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി നേരത്തേ മടങ്ങിയിരുന്നു. ഇതേ കാരണത്താല്‍ തന്നെ ഇഷാന്‍ കിഷനും മടങ്ങിയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ യാത്രകളും അവസരമില്ലായ്മയും മൂലമുണ്ടായ മാനസിക സമ്മര്‍ദം താങ്ങാനാവാതെയാണ് താരം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനൊപ്പം നിരവധി യാത്രകള്‍ നടത്തിയെങ്കിലും സ്ഥിരം താരങ്ങള്‍ ലഭ്യമല്ലാതിരിക്കുമ്പോള്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നത്.
Content Highlights: ruturaj gaikwad ruled out of test series, replaced abhimanyu easwaran
Published: 23 Dec 2023, 04:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented