വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം വിട്ടുനിന്ന ബുംറ ടെസ്റ്റിലെ തന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു.

To advertise here,

മത്സരത്തിലെ തന്റെ മൂന്നാം പന്തിൽ തന്നെ കിവീസ് ക്യാപ്റ്റൻ ടോം ലാഥമിനെ ബുംറ തിരിച്ചയച്ചു. ലാഥമിനെ പൂർണമായും കബളിപ്പിച്ചുകൊണ്ടായിരുന്നു ബുംറയുടെ ആ വിക്കറ്റ്. പന്ത് അകത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ ബാറ്റ് ഉയർത്തിപ്പിടിച്ച കിവീസ് ക്യാപ്റ്റനെ കബളിപ്പിച്ച് പന്ത് ഓഫ് സ്റ്റമ്പ് ഇളക്കി.

ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ എന്നിവരേയും ബുംറ തിരിച്ചയച്ചു. മിച്ചലിന് യശസ്വി ജയ്‌സ്വാൾ കൈപ്പിടിയിലൊതുക്കിയപ്പോൾ ബ്ലണ്ടലിനെ ക്യാച്ച് ചെയ്തത് ശുഭ്മാൻ ഗില്ലാണ്. അൻഷുൽ കാംബോജും ആകാശ്ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയതോടെ 70 റൺസെടുക്കുന്നതിനിടയിൽ കിവീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി.