തിരുവനന്തപുരം: ഓള്‍റൗണ്ടര്‍ രോഹന്‍ പ്രേം കേരളത്തിനായുള്ള കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബംഗാളിനെതിരെയുള്ള മത്സരത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെയും ടീമംഗങ്ങളെയും അറിയിച്ചതായി രോഹന്‍ പ്രേം പറഞ്ഞു.
അതേസമയം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് രോഹന്‍ പ്രേം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിളി വന്നാല്‍ പോകും. ഈ കളിയെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. കേരള ടീമില്‍നിന്ന് മാറിനിന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ കാരണമാകുമെന്നും രോഹന്‍ വ്യക്തമാക്കി.
രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും റണ്‍സ് നേടിയതും രോഹനാണ്. 19-ാം വയസ്സില്‍ രഞ്ജിയില്‍ കേരളത്തിനായി പാഡണിഞ്ഞ രോഹന്‍ 18 വര്‍ഷം കളിച്ചു. രഞ്ജിയില്‍ 5,479 റണ്‍സ് നേടി. 63 വിക്കറ്റും സ്വന്തമാക്കി. 63 ലിസ്റ്റ് എ മത്സരങ്ങളും 57 ട്വന്റി-20 മത്സരങ്ങളിലും കേരളത്തിനായി പാഡണിഞ്ഞു.
Content Highlights: rohan prem ends his long innings for kerala
Published: 13 Feb 2024, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented