ദോഹ (ഖത്തർ): ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ ഇന്ത്യ എ ടീം കളത്തിൽ. നേപ്പാളിനെതിരേയാണ് ഇന്ത്യ ‘എ’ ടീം ഏറ്റുമുട്ടുന്നത്. ടോസ് നേടിയ നേപ്പാൾ ഫീൽഡിങ് തിരഞ്ഞെടുത്തു. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ.
ഇന്ത്യയെ തിലക് വർമയാണ് നയിക്കുന്നത്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്.
ഞായറാഴ്ച ഇന്ത്യ ‘എ’യും പാകിസ്താൻ ‘എ’യും ഏറ്റുമുട്ടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ചൊവ്വാഴ്ച യു.എ.ഇ.യുമായി കളിക്കും. ഗ്രൂപ്പ് ‘എ’യിൽ ബംഗ്ലാദേശ് ‘എ’ ഹോങ് കോങ്, അഫ്ഗാനിസ്താൻ ‘എ’, ശ്രീലങ്ക ‘എ’ ടീമുകളാണ് മത്സരിക്കുന്നത്.
Content Highlights: India A vs Nepal, ACC Men's Asia Cup Rising Stars 2026
Published: 20 Nov 2026, 03:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented