
ലഖ്നൗ: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രക്ഷകനായത് റിങ്കു സിങ്. തോൽവിയുടെ വക്കിൽനിന്ന് ടീമിനെ കരകയറ്റിയ റിങ്കു, ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സൂപ്പർ ഓവറിലും ഒരേപോലെ തിളങ്ങിയാണ് കെ.കെ.ആറിന് വിജയം സമ്മാനിച്ചത്. 31 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ കൊൽക്കത്തയെ തോളിലേറ്റിയ റിങ്കു, പുറത്താകാതെ 83 റൺസ് നേടി ടീമിനെ 155 എന്ന ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു.
ഫീൽഡിങ്ങിലും റെക്കോർഡ് പ്രകടനമാണ് താരം പുറത്തെടുത്തത്. അഞ്ച് നിർണായക ക്യാച്ചുകളാണ് റിങ്കു കൈപ്പിടിയിലൊതുക്കിയത്. എയ്ഡൻ മാർക്രം, ജോർജ് ലിൻഡെ, ഹിമ്മത് സിങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ റിങ്കുവിന്റെ ഫീൽഡിങ് തുണച്ചു. ലഖ്നൗവിനെ വിജയത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള വിക്കറ്റുകളായിരുന്നു ഇവ. അവസാന ഓവറിലെ നാടകീയമായ നോ-ബോൾ സമ്മർദങ്ങൾക്കിടയിലും പതറാതെ നിലകൊണ്ട റിങ്കു, കളി സൂപ്പർ ഓവറിലേക്ക് നീട്ടി വിജയിപ്പിച്ചു.
കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവർ കൊൽക്കത്തയുടെ കൈകളിൽനിന്ന് കളി വഴുതിപ്പോകുന്ന അവസ്ഥയിലെത്തിച്ചിരുന്നു. തുടർച്ചയായ നോ-ബോളുകൾ വഴി എട്ട് റൺസോളം വിട്ടുകൊടുത്തത് കെ.കെ.ആറിനെ സമ്മർദത്തിലാക്കി. എന്നാൽ ഹിമ്മത് സിങ്ങിനെ പുറത്താക്കാൻ റിങ്കു എടുത്ത ക്യാച്ച് കളിയുടെ ഗതി വീണ്ടും തിരിച്ചു. തുടർന്ന് നടന്ന സൂപ്പർ ഓവറിലും മാർക്രത്തിന്റെ വിക്കറ്റ് ക്യാച്ചിലൂടെ തന്നെ സ്വന്തമാക്കി റിങ്കു തന്റെ ആധിപത്യം ഉറപ്പിച്ചു.
സാമ്പത്തിക കണക്കുകൾ പ്രകാരം റിങ്കു സിങ്ങിന്റെ ഈ ഒരു മത്സരത്തിലെ മാത്രം പ്രകടന മൂല്യം ഏകദേശം 1.76 കോടി രൂപയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. താരത്തിന് സാധാരണയായി ലഭിക്കുന്ന മാച്ച് കോസ്റ്റിനേക്കാൾ 75.60 ലക്ഷം രൂപയുടെ അധിക നേട്ടമാണ് റിങ്കു ഈ പ്രകടനത്തിലൂടെ കെ.കെ.ആറിന് ഉണ്ടാക്കിക്കൊടുത്തത്.
Content Highlights: Rinku Singh Single-Handedly Rescued KKR
Published: 27 Apr 2026, 10:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented