
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരേ ബാറ്റു ചെയ്യുന്ന ബംഗാളിന് മൂന്നു വിക്കറ്റ് നഷ്ടം. മൂന്നാം ദിനം കളി അവസാനിപ്പിക്കുനോമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ് ബംഗാള്‍. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ ഇപ്പോഴും 291 റണ്‍സ് പിന്നിലാണ് അവര്‍.
47 റണ്‍സുമായി സുദീപ് ചാറ്റര്‍ജിയും നാലു റണ്‍സുമായി ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. സുദീപ് കുമാര്‍ ഗറാമി (26), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (9), മനോജ് തിവാരി (35) എന്നിവരാണ് പുറത്തായത്.
നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്ര 425 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടു ദിവസത്തിലധികം ബാറ്റ് ചെയ്ത് 171.5 ഓവറുകള്‍ കളിച്ചാണ് സൗരാഷ്ട്ര 425 റണ്‍സെടുത്തത്. സെഞ്ചുറി നേടിയ അര്‍പിത് വാസവദ (106), അവി ബരോത് (54), വിശ്വരാജ് ജഡേജ (54), ചേതേശ്വര്‍ പൂജാര (66) എന്നിവരുടെ ഇന്നിങ്‌സുകളാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ബംഗാളിനായി ആകാശ് ദീപ് നാലു വിക്കറ്റ് വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്നും മുകേഷ് കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: Ranji Trophy final Saurashtra vs Bengal Day 3
Published: 11 Mar 2020, 05:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented