മാഞ്ചസ്റ്റർ:വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയമാഘോഷിച്ചത് മനോഹരമായൊരു ക്യാച്ചിലൂടെ. വെസ്റ്റിൻഡീസിന്റെ രണ്ടാമിന്നിങ്സിൽ ഇംഗ്ലീഷ് താരം ഒലി പോപ്പാണ് ഈ ക്യാച്ചെടുത്തത്. ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഒലീ പോപ്പ് വിൻഡീസ് താരം കീമർ റോച്ചിന്റെ ഫ്ളിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

To advertise here,

ഡോം ബെസ്സിന്റെ ഓവറിൽ കീമർ റോച്ചിന്റെ ബാറ്റിൽ തട്ടിയെത്തിയ പന്ത് ഞൊടിയിടയിൽ ഒലീ പോപ്പ് രണ്ടു കൈകൊണ്ടും പിടിച്ചു. എന്നാൽ പന്ത് കൈയിൽ നിന്ന് വഴുതിയതോടെ ഫുൾ ലെങ്ത് ഡൈവിലൂടെ ഒറ്റക്കൈ കൊണ്ട് ഒലീ പോപ്പ് വീണ്ടും പന്ത് കൈയിലൊതുക്കി. ഇതോടെ വിൻഡീസിന്റെ ഇന്നിങ്സിന് തിരശ്ശീല വീണു. ഇംഗ്ലണ്ട് വിജയമാഘോഷിച്ചു.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് (1-1). സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസ് വിജയിച്ചിരുന്നു. ഇനി മൂന്നാം ടെസ്റ്റിലെ മത്സരഫലം പരമ്പരവിജയികളെ തീരുമാനിക്കും. മൂന്നാം ടെസ്റ്റ് സമനിലയാകുകയാണെങ്കിൽ പരമ്പരയും സമനിലയിൽ അവസാനിക്കും.

Content Highlights: Ollie Pope, One Of The Best Close In Catches Ever Seen