
നേപ്പാൾ ക്രിക്കറ്റ് ടീം | X.com/@ZalmiTVPashto
ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ വന്‍ അട്ടിമറി. മുന്‍ ടി20 ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ കീഴടക്കി നേപ്പാള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേപ്പാള്‍ വിന്‍ഡീസിനെ കീഴടക്കിയത്. 19 റണ്‍സിനാണ് ടീമിന്റെ ജയം. നേപ്പാള്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ ആയുള്ളൂ. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരേയുള്ള നേപ്പാളിന്റെ ആദ്യവിജയം കൂടിയാണിത്.
തകര്‍ച്ചയോടെയായിരുന്നു ആദ്യം ബാറ്റുചെയ്ത നേപ്പാളിന്റെ തുടക്കം. ടീമിന് 12 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ നായകന്‍ രോഹിത് പൗടേലും കുശാല്‍ മല്ലയും ചേര്‍ന്ന് ടീമിനെ കരകയറ്റി. രോഹിത് 38 റണ്‍സെടുത്തപ്പോള്‍ കുശാല്‍ 30 റണ്‍സെടുത്ത് തിളങ്ങി. ഗുല്‍സാന്‍ ഝാ (22), ദിപേന്ദ്ര സിങ് (17) എന്നിവരുടെ ഇന്നിങ്‌സുകളും ചേര്‍ന്നതോടെ നേപ്പാള്‍ സ്‌കോര്‍ 148-ലെത്തി. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസും തുടക്കത്തില്‍ തന്നെ പതറി. കയില്‍ മയേഴ്‌സ് (5), അമിര്‍ ജാന്‍ഗൂ (19), അക്കീം അഗസ്റ്റെ (15), ജെവല്‍ ആന്‍ഡ്രൂ (5) എന്നിവര്‍ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. നേപ്പാള്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ മുന്‍ ലോകചാമ്പ്യന്മാര്‍ വിറച്ചു. കീസി കാര്‍ട്ടി (16), നവീന്‍ ബിദൈസി (22), ഫാബിയന്‍ അലന്‍ (19), അകീല്‍ ഹൊസൈന്‍(18) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഒടുക്കം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സിന് വിന്‍ഡീസ് ഇന്നിങ്‌സ് അവസാനിച്ചു.
ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ തോൽപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും വിജയം ജെൻ സി പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നുവെന്നും നേപ്പാൾ നായകൻ രോഹിത് പൗടേല പറഞ്ഞു. വിജയം രാജ്യത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത രക്തസാക്ഷികൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഞങ്ങൾക്ക് അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് നേപ്പാളിലെ ജനങ്ങൾക്ക് ചെറിയ സന്തോഷം നൽകാൻ കഴിയുമെങ്കിൽ, അത് നല്ലതാണ്. ഇതൊരു തുടക്കം മാത്രം, ഇനിയുമേറെ വരാനിരിക്കുന്നു- രോഹിത് കൂട്ടിച്ചേർത്തു.
Content Highlights: nepal beat west indies
Published: 28 Sept 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented