
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഭാവി സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. രോഹിത് മികച്ച രീതിയിലാണ് കളിക്കുന്നതെന്നും വേറെയെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനെ നീക്കുമെന്ന അഭ്യൂഹങ്ങളും സൈക്കിയ തള്ളി. ബിസിസിഐയുടെ റിവ്യൂ മീറ്റിങ്ങിന് ശേഷം പ്രതികരിക്കുകയായിരുന്നു സൈക്കിയ.
"രോഹിത് എല്ലാ മത്സരങ്ങളിലും മികച്ച രീതിയിൽ കളിക്കുന്നുണ്ട്. പിന്നെ നിങ്ങൾക്ക് വേറെയെന്താണ് വേണ്ടത്? കഴിഞ്ഞ മത്സരത്തിൽ അവൻ 138-148 റൺസ് നേടി. പിന്നെ എന്തിനാണ് അഭ്യൂഹങ്ങൾ? ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഞാൻ അതിനുള്ള അവസരം നൽകാൻ ആഗ്രഹിക്കുന്നില്ല", മാധ്യമപ്രവർത്തകരോട് സൈക്കിയ പറഞ്ഞു.
"ഇന്ന് ഞങ്ങൾക്ക് സെലക്ഷനുമായി ബന്ധപ്പെട്ട യോഗം ഒന്നും ഉണ്ടായിരുന്നില്ല. ഓരോ മൂന്ന് മാസത്തിലൊരിക്കലും നടക്കാറുള്ളതുപോലെയുള്ള ഒരു പതിവ് യോഗം മാത്രമാണ് ഞങ്ങൾ നടത്തിയത്. ഹെഡ് കോച്ച്, സെന്റർ ഓഫ് എക്സലൻസ് മേധാവിയും ടി20 ക്യാപ്റ്റൻ ശ്രേയസ്, ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ എന്നിവരുമായി ഞങ്ങൾ ഇന്ന് ചർച്ച നടത്തി. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും സൈക്കിയ കൂട്ടിച്ചേർത്തു.
"ഇംഗ്ലണ്ടിലെയും അയർലൻഡിലെയും ടീമിന്റെ പ്രകടനമാണ് പ്രധാനമായും വിലയിരുത്തിയത്. ഞങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അയർലൻഡിലും ഇംഗ്ലണ്ടിലും ഞങ്ങൾ തോറ്റുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതിനാൽ, പരാജയത്തിനുള്ള കാരണങ്ങൾ എന്താണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിച്ചു, അതിനെക്കുറിച്ച് ഞങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. അടുത്തവർഷം ഞങ്ങൾ എന്തൊക്കെയാണ് ചെയ്യാൻപോകുന്നത് എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2027-ലെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നതരത്തിലുള്ള ചില പദ്ധതികൾ ഏറ്റെടുക്കും.
അതേസമയം, അഗാർക്കറിനെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ സൈക്കിയ തള്ളിക്കളഞ്ഞു. സെലക്ഷൻ കമ്മിറ്റിയെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. ഇംഗ്ലണ്ടിലെയും അയർലൻഡിലെയും പ്രകടനങ്ങളിലും ശ്രീലങ്കയിലെ സമീപകാല ടെസ്റ്റ് പരമ്പരയും ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരകളിൽ ചെയ്യാൻപോകുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു മുഴുവൻ ശ്രദ്ധയും. ടീം സെലക്ഷൻ, ടീം കോമ്പിനേഷൻ, അല്ലെങ്കിൽ ആര് ഏത് ഫോർമാറ്റിൽ കളിക്കണം എന്നതിനെക്കുറിച്ചൊന്നും ഞങ്ങൾ ചർച്ചചെയ്തിട്ടില്ല. അതിനായി സെലക്ടർമാർ തീരുമാനമെടുക്കും. ഇന്ന് സെലക്ടർമാർ ചർച്ചയുടെ ഭാഗമായിരുന്നില്ല. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെയും തുടർന്ന് ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെയും തിരഞ്ഞെടുക്കാൻ സെലക്ടർമാർ യോഗംചേരുമ്പോൾ, അവർക്ക് ആവശ്യമെന്ന് തോന്നുന്ന ഏത് മാനദണ്ഡങ്ങളും അവർ പരിഗണിക്കും," സൈക്കിയ പറഞ്ഞു.
Content Highlights: BCCI held a routine review meeting with captains Shubman Gill and Shreyas Iyer following tours of England, Ireland, and Sri Lanka., A clear roadmap has been prepared to ensure strong performance in the upcoming 2027 World Cup.
Published: 03 Sept 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented