കൊളംബോ: ശ്രീലങ്കൻ പ്രീമിയർ ലീഗിൽ ജാഫ്‌ന കിങ്‌സും കാന്റി റോയൽസും തമ്മിലുള്ള മത്സരത്തിനിടെ ആവേശ നിമിഷങ്ങൾ. ജാഫ്‌ന കിങ്‌സ് 21 റൺസിന് വിജയിച്ച മത്സരത്തിന്റെ അവസാന ഓവറിലാണ് കളി അത്യന്തം ആവേശകരമായത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 221 റൺസാണ് ജാഫ്‌ന കിങ്‌സ് അടിച്ചെടുത്തത്. 49 റൺസ് നേടിയ കാമിൽ മിഷാരയും 43 റൺസടിച്ച ചാമിന്ദു വിക്രമസിംഹയുടേയും ബാറ്റിങ് മികവിലായിരുന്നു ജാഫ്‌ന മികച്ച സ്‌കോറിലെത്തിയത്.
അതേ നാണയത്തിൽ കാന്റി റോയൽസ് തിരിച്ചടിച്ചു. 21 പന്തിൽ 48 റൺസെടുത്ത പവൻ സന്ദേശായിരുന്നു അവരുടെ ഇന്നിങ്‌സിന് കരുത്ത് പകർന്നത്. എന്നാൽ, അവരുടെ വിജയത്തിന് അത് മതിയാകുമായിരുന്നില്ല. 200 റൺസിന് എല്ലാവരും പുറത്തായി.
അവസാന ഓവറിലായിരുന്നു മത്സഫലം നിർണയിച്ച നിമിഷമുണ്ടായത്. ആറ് പന്തിൽ കാന്റി റോയൽസിന് വിജയിക്കാൻ വേണ്ടിയിരുന്നത് 22 റൺസായിരുന്നു. ദിൽഷൻ മധുശങ്കയായിരുന്നു ബൗളർ. ക്രീസിലുണ്ടായിരുന്നത് മുൻ ഇന്ത്യൻ താരം വിജയ് ശങ്കറും നുവാൻ തുഷാരയും. ആറ് പന്തിൽ ഒരൊറ്റ റൺ പോലും വിട്ടുകൊടുക്കാതെ ദിൽഷൻ കാന്റി റോയൽസിന്റെ ശേഷിക്കുന്ന വിക്കറ്റും വീഴ്ത്തി 21 റൺസ് വിജയം ജാഫ്‌ന കിങ്ങ്‌സിന് സമ്മാനിച്ചു.
Content Highlights: Jaffna Kings set a target of 221 runs., Kandy Royals were bowled out for 200., Dilshan Madushanka delivered a brilliant maiden final over., Vijay Shankar could not score the required 22 runs in the final over.
Published: 31 Jul 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented