ഇസ്ലമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമിന്റെ ഹെല്‍മറ്റ് ധരിച്ച് കളത്തിലിറങ്ങിയ പാകിസ്താന്‍ താരം നസീം ഷായ്ക്ക് പിഴശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നസീമിന് പിഴയായി ചുമത്തിയത്.

To advertise here,

പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഗ്ലാഡിയേറ്റേഴ്‌സ് താരമായ നസീം കളിക്കാനിറങ്ങിയത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ കോമില്ല വിക്ടോറിയന്‍സിന്റെ ഹെല്‍മറ്റും ധരിച്ചായിരുന്നു. ഇത് പിസിബി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാല്‍ ബോര്‍ഡ് താരത്തിന് പിഴ ചുമത്തുകയായിരുന്നു.