
പരിശീലന ഗ്രൗണ്ടിൽ നിന്ന് തന്റെ 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ബാറ്റുകൾ മോഷ്ടിക്കപ്പെട്ടതായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീപക് ഇക്കാര്യം അറിയിച്ചത്. സംഭവം വിവരിച്ചുകൊണ്ടുള്ള താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പരിശീലനത്തിനിടെ വിലപിടിപ്പുള്ള മൂന്ന് 'പ്ലെയർ എഡിഷൻ' ബാറ്റുകൾ കാണാതായത്. ഈ മൂന്ന് ബാറ്റുകൾക്കും കൂടി ഏകദേശം 1.5 ലക്ഷം രൂപയോളം വിലവരുമെന്ന് ദീപക് വ്യക്തമാക്കി. ബാറ്റ് എടുത്തയാൾക്ക് ഇതിന്റെ യഥാർഥ മൂല്യം അറിയാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടാവ് ഇനി ഈ ബാറ്റുകൾ വെച്ച് എന്തായിരിക്കും ചെയ്യുക എന്നും ചാഹർ ചോദിച്ചു. ''അയാൾ ഇത് ഒന്നുകിൽ വിൽക്കും അല്ലെങ്കിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കാൻ ഉപയോഗിക്കും. പണത്തിന് വേണ്ടിയാണെങ്കിൽ അയാൾ എന്നോട് ചോദിക്കാമായിരുന്നു, ഞാൻ കൊടുത്തേനെ'' എന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ബാറ്റുകൾ തിരികെ ലഭിക്കാൻ തനിക്ക് മുന്നിലുള്ള വഴികളെക്കുറിച്ച് തമാശരൂപേണ ചാഹർ വീഡിയോയിൽ പങ്കുവെച്ചു. ''എനിക്ക് ഇപ്പോൾ ചില ഓപ്ഷനുകളുണ്ട്. ഒന്നുകിൽ പോലീസിൽ പരാതിപ്പെടാം, അല്ലെങ്കിൽ യോഗിജിയുടെ (ഉത്തർപ്രദേശ് മുഖ്യമന്ത്രി) അടുക്കൽ പോകാം, അല്ലെങ്കിൽ മോദിജിയുടെ അടുക്കൽ പോകാം. അതുമല്ലെങ്കിൽ ദൈവത്തോട് നേരിട്ട് പ്രാർഥിക്കാം.'' - ചാഹർ തമാശയോടെ പറഞ്ഞു.
തനിക്ക് തന്റെ ബാറ്റ് തിരികെ നൽകിയാൽ മോഷ്ടാവിന് പണം നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ബാറ്റ് നിർമാതാക്കളായ ബ്രാൻഡിനോട് പുതിയ 2-3 ബാറ്റുകൾ കൂടി ചോദിച്ചാലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
Content Highlights: Indian cricketer Deepak Chahar lost three player-edition bats worth Rs 1.5 lakh from the training ground., Chahar shared a humorous Instagram video discussing the theft and potential ways to recover them., He humorously mentioned complaining to UP Chief Minister Yogi Adityanath or PM Narendra Modi., Chahar offered to pay the thief if his bats are returned safely.
Published: 29 Sept 2026, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented