ധാക്ക: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന്റെ താരമായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീമാണ്. സെഞ്ചുറിയുമായി തിളങ്ങിയ താരം ബംഗ്ലാദേശിന്റെ പരമ്പര നേട്ടത്തിൽ നിർണായക സാന്നിധ്യമായി. എന്നാൽ ഇതിന് പിന്നാലെ വിക്കറ്റിന് പിന്നിൽ നിന്നുള്ള മുഷ്ഫിഖുറിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

To advertise here,

ലങ്കയുടെ ഇന്നിങ്സ് സമയത്ത് വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖുറിന്റെ സംസാരം സ്റ്റമ്പ് മൈക്കിൽ പതിയുകയായിരുന്നു. ബാറ്റ്സ്മാൻ റണ്ണിനായി ഓടുമ്പോൾ തടസ്സം സൃഷ്ടിക്കാനാണ് ബൗളർ മെഹ്ദി ഹസ്സനോട് മുഷ്ഫിഖുർ പറയുന്നത്. ബംഗാളി ഭാഷയിലാണ് താരത്തിന്റെ സംസാരം. ലങ്കൻ ഇന്നിങ്സിലെ 11-ാം ഓവറിലാണ് ഈ സംഭവം.

മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശ് 103 റൺസിന് വിജയിച്ചു. ബംഗ്ലാദേശ് 48.1 ഓവറിൽ 246 റൺസ് നേടിയപ്പോൾ 40 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ ലങ്കയ്ക്ക് കഴിഞ്ഞുള്ളു. ഡെക്ക്വർത്-ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശിന്റെ വിജയം.

Content Highlights: Mushfiqur Rahim Asks Bowler to Obstruct SL Batsman