ജയ്പുർ: ഐ.പി.എൽ. ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി വ്യവസായി ലക്ഷ്മി എൻ. മിത്തലും മകൻ ആദിത്യ മിത്തലും അദാർ പൂനാവാലയും. ഏകദേശം 15,600 കോടി രൂപയ്ക്കാണ് (1.65 ബില്യൺ ഡോളർ) ടീമിനെ ഇവർ ഏറ്റെടുത്തത്.
കൽ സോമാനി-റോബ് വാൾട്ടൺ-ഷീല ഫോർഡ് ഹാംപ് കൺസോർഷ്യം ലേലത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്നാണ് മിത്തൽ കുടുംബവും പൂനാവാലയും ചേർന്ന് ഈ ഇടപാട് നടത്തിയത്. ബി.സി.സി.ഐ., സി.സി.ഐ., ഐ.പി.എൽ. ഗവേണിങ് കൗൺസിൽ എന്നിവയുൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിക്കുന്നതോടെ ഈ നടപടികൾ പൂർത്തിയാകും.
പുതിയ കരാർ പ്രകാരം മിത്തൽ കുടുംബത്തിന് രാജസ്ഥാൻ റോയൽസിൽ ഏകദേശം 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അദാർ പൂനാവാലയ്ക്ക് 18 ശതമാനം ഓഹരികളും ലഭിക്കും. നിലവിലെ ഉടമയായ മനോജ് ബദാലെ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ബാക്കി 7 ശതമാനം ഓഹരികൾ കൈവശമുണ്ടാകും.
ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ-ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും ടീമിന്റെ പുനഃസംഘടിപ്പിച്ച പുതിയ ഭരണസമിതി. ഐ.പി.എൽ. ടീമിന് പുറമെ ദക്ഷിണാഫ്രിക്കയിലെ പാൾ റോയൽസ്, കരീബിയനിലെ ബാർബഡോസ് റോയൽസ് എന്നീ ടീമുകളും ഈ ഇടപാടിലൂടെ പുതിയ ഉടമസ്ഥരുടെ കീഴിലാകും.
Published: 03 May 2026, 04:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented