സാമ്പത്തിക അനിശ്ചിതത്വവും പ്രവർത്തനച്ചെലവുകളും കൂടുന്ന സാഹചര്യത്തിൽ കമ്പനികൾ സ്ഥിരനിയമനങ്ങൾ ഒഴിവാക്കി താത്കാലിക നിയമനത്തിലേക്ക് മാറുന്നു. ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത 353 കമ്പനികളുടെ വാർഷികറിപ്പോർട്ടിലെ കണക്കുകൾ വിലയിരുത്തിയാണ് ഈ കണ്ടെത്തൽ. ഈ കമ്പനികളിലെ ആകെ ജീവനക്കാരിൽ താത്കാലിക ജീവനക്കാരുടെ വിഹിതം 17 ശതമാനമായി. 2023 സാമ്പത്തികവർഷത്തിൽ ഇത് 10.5 ശതമാനം മാത്രമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ 14.8 ശതമാനം (2024), 16.5 ശതമാനം (2025) എന്നിങ്ങനെ കൂടിയശേഷമാണ് 17 ശതമാനത്തിലെത്തിയത്.

To advertise here,

ഭൗമരാഷ്ട്രീയ സംഘർഷം, എ.ഐ. മൂലമുള്ള സാങ്കേതിക പുനഃസംഘടന, വിപണിയിലെ പ്രത്യേക സാഹചര്യം എന്നിവ കണക്കിലെടുത്താണ് കമ്പനികൾ ദീർഘകാല തൊഴിൽബാധ്യതകൾ കുറയ്ക്കുന്നത്.

പ്രവർത്തനച്ചെലവ് വർധിച്ചതോടെ കമ്പനികളുടെ ലാഭക്ഷമതയെ ബാധിച്ചുതുടങ്ങി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എണ്ണവിപണനക്കമ്പനികൾ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങളുടെ ലാഭം സെപ്റ്റംബറിൽ 11 ശതമാനമായി ഇടിഞ്ഞു. തൊട്ടുമുമ്പത്തെ പാദത്തിൽ 12.8 ശതമാനമായിരുന്നു ഇത്. നാലുവർഷത്തെ ശരാശരിയാകട്ടെ 12.2 ശതമാനവുമാണ്.

ഉത്പന്നങ്ങളുടെ വില കൂട്ടാൻ പരിമിതിയുള്ളതിനാൽ ലാഭക്ഷമതയെ ഇനിയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ലാഭം കുറയുമ്പോൾ ജീവനക്കാരുടെ ബാധ്യത കുറയ്ക്കുകയാണ് സ്ഥാപനങ്ങൾ ആദ്യം ചെയ്യുന്നത്.

സ്ഥിരം ജീവനക്കാർക്ക് പകരമായി മൂന്നുതരം താത്കാലിക സംവിധാനങ്ങളാണ് കമ്പനികൾ പരിഗണിക്കുന്നത്. നിശ്ചിത കാലാവധിയിൽ കമ്പനി നേരിട്ട് നിയമിക്കുന്നവർ, പുറത്തുനിന്നുള്ള കരാറുകാരുമായുള്ള പങ്കാളിത്തത്തിൽ നിയമിക്കുന്നവർ, പ്രോജക്ട് അടിസ്ഥാനമാക്കി നിശ്ചിത ദൗത്യങ്ങൾക്ക് മാത്രമായി നിയമിക്കുന്നവർ എന്നിങ്ങനെയാണിവ.

താത്കാലിക ജോലികളിൽ വനിതാപങ്കാളിത്തം കൂടുന്ന പ്രവണതയാണ് കാണുന്നത്. സേവനമേഖലയിലാണ് കൂടുതൽ വളർച്ച.

മേഖല

താൽക്കാലിക തൊഴിൽ

വനിതകൾ

FY26 (%)

ഐ.ടി & ഐ.ടി.ഇ.എസ്

77.2%

റീട്ടെയിൽ

35.5%

ബി.എഫ്.എസ്.ഐ

31.0%

ഫാർമ & ഹെൽത്ത്‌കെയർ

22.7%

മീഡിയ & എന്റർടൈൻമെന്റ് 

19.0%

ട്രാവൽ & ഹോസ്പിറ്റാലിറ്റി 

17.6%

കൺസ്യൂമർ ഡ്യൂറബിൾസ് 

13.8%

അഗ്രി & അനുബന്ധ

മേഖലകൾ 

13.5%

ഓട്ടോ & അനുബന്ധ

വ്യവസായങ്ങൾ 

13.2%

കൺസ്ട്രക്ഷൻ &

റിയൽ എസ്റ്റേറ്റ് 

10.4%

ടെക്സ്റ്റൈൽസ്

10.3%

ഓയിൽ & ഗ്യാസ് 

9.2%

ലോജിസ്റ്റിക്സ് 

8.5%

മെറ്റൽസ് & മൈനിംഗ് 

8.2%

പവർ

8.1%

കെമിക്കൽസ്

7.3%

ക്യാപിറ്റൽ ഗൂഡ്സ്

7.3%

ഇൻഫ്രാ & എഞ്ചിനീയറിംഗ് 

6.6%

ഐ.ടി., റീട്ടെയിൽ, ബാങ്കിങ് തുടങ്ങിയ സേവനമേഖലകളിൽ താത്കാലിക ജീവനക്കാരിൽ വനിതാപങ്കാളിത്തം കൂടുതലാണ്. അതേസമയം, നിർമാണ-അടിസ്ഥാനസൗകര്യ വികസന മേഖലകളിൽ ഇത് താരതമ്യേന കുറഞ്ഞ നിരക്കിലാണ്.