
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് മൂവരും പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മൂവരുടെയും പേരുകളുണ്ട്.
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് സ്റ്റാര്‍ക്ക് സുഖംപ്രാപിച്ചുവരികയാണ്. മിച്ചല്‍ മാര്‍ഷിന് കണങ്കാലിനാണ് പരിക്ക്. അടിവയറ്റിലെ പേശികള്‍ക്കാണ് സ്റ്റോയിനിസിന് പരിക്കേറ്റിരിക്കുന്നത്. മൂന്ന് താരങ്ങളും സിംബാബ്‌വെയ്ക്കിടെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു.
ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസ്, ഓള്‍റൗണ്ടര്‍മാരായ ഡാനിയല്‍ സാംസ്, സീന്‍ ആബട്ട് എന്നിവരെ പകരക്കാരായി ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോയ്‌നിസിന്റെ അഭാവത്തില്‍ ടിം ഡേവിഡിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
സെപ്റ്റംബര്‍ 20, 23, 25 തീയതികളില്‍ മൊഹാലി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മത്സരങ്ങള്‍.
Content Highlights: Mitchell Starc Marcus Stoinis Mitchell Marsh ruled out of t20 series against India
Published: 14 Sept 2022, 01:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented