ഡർബൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നും ഫോം തുടരുകയാണ് ദക്ഷിണാഫ്രിക്കയുടെ യുവ ബാറ്റർ മാത്യു ബ്രീറ്റ്‌സ്‌കെ. ഏകദിന ക്രിക്കറ്റിൽ 14 മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും മികച്ച പ്രകടനങ്ങൾ കൊണ്ട് താരം ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരിക്കുകയാണ് മാത്യു ബ്രീറ്റ്‌സ്‌കെ. ആദ്യ 14 ഏകദിനങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ നേടിയ താരങ്ങളുടെ പട്ടികയിലാണ് ബ്രീറ്റ്‌സ്‌കെ ഇടംപിടിച്ചത്.
14 ഏകദിനങ്ങളിൽ നിന്ന് എട്ട് തവണയാണ് ബ്രീറ്റ്‌സ്‌കെ അമ്പതിലധികം റൺസ് നേടിയത്. ആറ് അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും ആ ബാറ്റിൽ നിന്ന് പിറന്നു. ആദ്യ 14 ഏകദിനങ്ങൾ കഴിയുമ്പോൾ ഏറ്റവും കൂടുതൽ തവണ അമ്പതിലധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ദുവിനൊപ്പമാണ് ബ്രീറ്റ്‌സ്‌കെ. സിദ്ദുവും ആദ്യ 14 ഏകദിനങ്ങളിൽ എട്ട് തവണ അമ്പതിലധികം റൺസ് നേടിയിട്ടുണ്ട്. ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് ബ്രീറ്റ്‌സ്‌കെ റെക്കോഡ് കുറിച്ചത്.
മത്സരത്തിൽ 106 പന്തിൽ നിന്ന് 112 റൺസാണ് ബ്രീറ്റ്‌സ്‌കെ അടിച്ചെടുത്തത്. 14 ഫോറുകളും രണ്ട് സിക്‌സറുകളുമടങ്ങുന്നതാണ് ഇന്നിങ്‌സ്. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ പ്രോട്ടീസിനെ ബ്രീറ്റ്‌സ്‌കെയും മാർകോ യാൻസനും ചേർന്നാണ് കരകയറ്റിയത്. ബ്രീറ്റ്‌സ്‌കെ സെഞ്ചുറി നേടിയപ്പോൾ യാൻസൻ അർധസെഞ്ചുറിയുമായി തിളങ്ങി. 59 പന്തിൽ നിന്ന് 75 റൺസാണ് യാൻസന്റെ സമ്പാദ്യം.
ഓസീസിന് മുന്നിൽ 298 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയത്. നിശ്ചിത അമ്പത് ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 297 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 230 റൺസിന് ഓൾഔട്ടായി. അതോടെ ആദ്യ ഏകദിനത്തിൽ 67 റൺസ് ജയത്തോടെയാണ് പ്രോട്ടീസ് മടങ്ങിയത്. മത്സരത്തിലെ താരവും ബ്രീറ്റ്‌സ്‌കെയായിരുന്നു.
Content Highlights: Matthew Breetzke scored his second ODI century against Australia., He equaled Navjot Singh Sidhu's record of eight 50+ scores in his first 14 ODIs
Published: 25 Sept 2026, 06:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented