
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബിഗ് ബാഷ് ലീഗിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടുന്ന താരം എന്ന റെക്കോഡാണ് മാക്‌സ്‌വെല്‍ വെടിക്കെട്ട് പ്രകടനത്തോടെ അടിച്ചെടുത്തത്.
വെറും 64 പന്തുകളില്‍ നിന്ന് പുറത്താവാതെ 154 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 22 ഫോറും നാല് സിക്‌സും മാക്‌സിയുടെ ബാറ്റില്‍ നിന്ന് പിറന്നു. മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടിയാണ് മാക്‌സ്‌വെല്‍ ഈ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഹൊബാര്‍ട്ട് ഹറികെയ്ന്‍സായിരുന്നു എതിരാളി.
മാക്‌സ്‌വെല്ലിന്റെ മികവില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. ഇതും റെക്കോഡാണ്. ബി.ബി.എല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
മാക്‌സ്‌വെല്ലിന്റ 100-ാം ബി.ബി.എല്‍ മത്സരമാണിത്. മാര്‍ക്കസ് സ്‌റ്റോയിനിസിനെ കൂട്ടുപിടിച്ചാണ് മാക്‌സ്‌വെല്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്റ്റോയിനിസ് 31 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 75 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ സ്റ്റാര്‍സ് 29 ഫോറുകളും 10 സിക്‌സുകളുമാണ് നേടിയത്. ഹറികെയ്‌നിനുവേണ്ടി പന്തെറിഞ്ഞ എല്ലാ താരങ്ങളും കണക്കിന് തല്ലുവാങ്ങി. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ സന്ദീപ് ലാമിച്ചാനെയാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്.
Content Highlights: Maxwell registers highest individual score in BBL, Melbourne Stars post record total
Published: 19 Jan 2022, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented