
സിഡ്‌നി താരങ്ങൾ | x.com/@WBBL
അഡ്‌ലെയ്ഡ്: വനിതാ ബിഗ് ബാഷ് ലീഗില്‍ മഴ മൂലം കളി ഉപേക്ഷിച്ച അമ്പയര്‍മാരുടെ തീരുമാനം വിവാദത്തില്‍. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടേഴ്‌സും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്. സിഡ്‌നിക്ക് ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തിലാണ് അമ്പയര്‍മാര്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇത് വന്‍ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.
മഴ മൂലം അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ അഡ്‌ലെയ്ഡാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണര്‍ ലൗറ വോള്‍വാര്‍ട്ട് തകര്‍ത്തടിച്ചുകളിച്ചതോടെയാണ് അഡ്‌ലെയ്ഡ് 30 കടന്നത്. ലൗറ 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ തഹ്ലിയ മഗ്രാത്ത് 6 പന്തില്‍ നിന്ന് 12 റണ്‍സെടുത്തു. ഒടുക്കം അഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഡ്‌ലെ്‌യ്ഡ് 45 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിഡ്‌നി തണ്ടേഴ്‌സ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ജോര്‍ജിയ വോളും ഫോബ് ലിച്ച്ഫീല്‍ഡ് ആദ്യ ഓവറില്‍ 13 റണ്‍സെടുത്തു. രണ്ടാം ഓവറില്‍ ലിച്ച്ഫീല്‍ഡ് 22 റണ്‍സ് അടിച്ചെടുത്തു. മൂന്നാം ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്ന് ടീം എട്ട് റണ്‍സ് കൂടി കണ്ടെത്തിയതോടെ 2.5 ഓവറില്‍ സിഡ്‌നി വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സിലെത്തി. ജയിക്കാന്‍ വേണ്ടത് മൂന്നുറണ്‍സ് മാത്രം. എന്നാല്‍ ഈ ഘട്ടത്തില്‍ അമ്പയര്‍മാരുടെ നിര്‍ണായക തീരുമാനമെത്തി.
മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തു. ഇരുവരും കൂടിയാലോചിച്ചശേഷമാണ് കളി ഉപേക്ഷിക്കുന്നതായി അറിയിച്ചത്. അതോടെ സിഡ്‌നി താരങ്ങളും സ്റ്റാഫും ഞെട്ടി. അവര്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. അമ്പയര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഇരുടീമുകളിലേയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് മടങ്ങി. സിഡ്‌നി ഈ തീരുമാനം ചോദ്യംചെ്‌യ്തുകൊണ്ട് പരാതി നല്‍കണമെന്ന് ഒരുവിഭാഗം ആരാധകർ ആവശ്യപ്പെട്ടു. അതേസമയം അമ്പയര്‍മാര്‍ നിയമപ്രകാരമാണ് തീരുമാനമെടുത്തതെന്ന വാദവും ഉയരുന്നുണ്ട്.
Content Highlights: With 3 Runs To Win, Sydney Thunder vs Adelaide Strikers WBBL Match Cancelled
Published: 29 Nov 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented