മുംബൈ: കിരീടവരൾച്ചയ്ക്ക് അറുതിവരുത്താൻ ഐ.പി.എൽ ടീം മുംബൈ ഇന്ത്യൻസ് വിൻഡീസ് താരം കിറോൺ പൊള്ളാർഡിനെ കൂട്ടുപിടിക്കുന്നു. മഹേല ജയവർധനെക്ക് പകരം ടീം പൊള്ളാർഡിനെ പരിശീലകനായി നിയമിച്ചു. പതിമൂന്ന് സീസണിൽ മുംബൈക്കുവേണ്ടി കളിച്ച പൊള്ളാർഡ് നാലു വർഷം മുൻപാണ് ടീമിനോട് വിടപറഞ്ഞത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 2011, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും പൊള്ളാർഡ് മുംബൈക്കൊപ്പമുണ്ടായിരുന്നു. ഐ.പി.എല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസ് നേടിയ പൊള്ളാർഡ് 69 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
മുംബൈ ഇന്ത്യൻസ് ജെഴ്‌സിയുടെ മൂല്യം അറിയുന്ന ആളാണ് പൊള്ളാർഡ് എന്നാണ് ഫ്രാഞ്ചൈസി ഉടമയായ നിതാ അംബാനി പ്രതികരിച്ചത്. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പൊള്ളാർഡിന് കഴിയുമെന്നും നിത പ്രത്യാശ പ്രകടിപ്പിച്ചു.
ടീമിനെ വിജയവഴിയിലെത്തിക്കുക എന്ന വലിയ ഉദ്യമമാണ് പൊള്ളാർഡിന്റെ ചുമലിലുള്ളത്. ആറ് വർഷമായി ഐ.പി.എൽ കിരീടം നേടാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പതിനാല് കളികളിൽ നിന്ന് നാല് ജയം മാത്രമാണ് അവർക്ക് സ്വന്തമാക്കാനായിരുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി ആദ്യം കോച്ചിങ് സ്റ്റാഫിനെ അടിമുടി മാറ്റാനായിരുന്നു ഫ്രാഞ്ചൈസിയുടെ തീരുമാനം എന്നാണ് അറിയുന്നത്. എന്നാൽ, പിന്നീട് ജയവർധനെയെ മാറ്റി പൊള്ളാർഡിന് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
Content Highlights: Kieron Pollard has been appointed as the head coach of Mumbai Indians., He replaces Mahela Jayawardene in a bid to end the team's IPL title drought., Pollard is a former Mumbai Indians player who won multiple titles with the franchise., Mumbai Indians aims for a strong comeback after finishing ninth in the recent season.
Published: 24 Oct 2026, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented