ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് തിരിച്ചടിയായി ഇഷാൻ കിഷന്റെ പരിക്ക്. ഒന്നാം ട്വന്റി 20യ്ക്കിടെ ഇഷാന് തുടയിൽ പേശീവലിവ് അനുഭവപ്പെട്ടിരുന്നു. ഡോക്ടർമാർ ഇഷാന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ വ്യക്തമാക്കി.

To advertise here,

ഇതോടെ രണ്ടാം ട്വന്റി 20യിൽ കൗമാര താരം വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ കളിക്കാനുള്ള സാധ്യത തെളിഞ്ഞു. ഇഷാന് പരിക്കേറ്റത് കാരണമാണ് ആദ്യ മത്സരത്തിൽ തിലക് വർമയെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കിയതെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക് വ്യക്തമാക്കി. ഇഷാന് പകരം വൈഭവ് കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് കോമ്പിനേഷൻ സ്ഥിരതയോടെ കളിക്കുന്നതിനാൽ വൈഭവ് എവിടെ ഇറങ്ങും എന്നതും ചോദ്യചിഹ്നമാണ്.

ട്വന്റി 20യിൽ ഓപ്പണറായി മാത്രമാണ് വൈഭവ് കളിച്ചിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഓപ്പണറായിരുന്നു. ഏഷ്യൻ ഗെയിംസിൽ പാകിസ്താനെതിരെയാണ് അവസാനം കളിച്ചത്. ഈ മത്സരത്തിൽ വൈഭവ് ഓപ്പണറായിരുന്നു. അന്ന് സഞ്ജു സാംസൺ മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.