ക്രൈസ്റ്റ്ചർച്ച്: വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയാണ് രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ചർച്ചകൾ. ശനിയാഴ്ച ഇന്ത്യ ന്യൂസീലൻഡിനെ നേരിടുമ്പോൾ സൂര്യവംശിക്ക് ടീമിൽ ഇടം കിട്ടുമെന്നാണ് സൂചന. ഇഷാൻ കിഷന് പരിക്കുള്ളതാണ് കൗമാരതാരത്തിന് അവസരമൊരുങ്ങാൻ കാരണം. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
പിച്ച് റിപ്പോർട്ട്
ന്യൂസീലൻഡിൽ രാത്രി നടക്കുന്ന മത്സരത്തിൽ മഞ്ഞുവീഴ്ച വലിയ ഘടകമാകും. ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.
സൂര്യവംശി ഇറങ്ങും
ഇഷാൻ കിഷന് പകരം സൂര്യവംശി കളിച്ചാൽ സഞ്ജു സാംസൺ ഓപ്പണിങ്ങിൽനിന്ന് മാറും. പകരം മൂന്നാം നമ്പറിലാകും ഇറങ്ങുന്നത്. സൂര്യവംശി-അഭിഷേക് ശർമ ഓപ്പൺ ചെയ്യും. മറ്റ് മാറ്റങ്ങൾ ടീമിലുണ്ടാകാൻ സാധ്യതയില്ല. ആദ്യമത്സരത്തിൽ ന്യൂസീലൻഡ് 225 റൺസ് നേടിയിട്ടും ജയിക്കാൻ കഴിഞ്ഞത് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അർധസെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. സഞ്ജു-അഭിഷേക് ഓപ്പണിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഓൾറൗണ്ടർ നമൻ ധീർ മിന്നുന്ന പ്രകടനം നടത്തുന്നതും ടീമിന് ഗുണകരമാണ്.
പരമ്പരയിൽ തിരിച്ചുവരാനാണ് ന്യൂസീലൻഡിന്റെ ശ്രമം. ഫിൻ അലൻ, ഗ്ലെൻ ഫിലിപ്സ്, ടീം സെയ്ഫർട്ട് എന്നീ ട്വന്റി-20 സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെ പ്രകടനം നിർണായകമാകും. ഓഫ് സ്പിന്നർമാരായ മൈക്കൽ ബ്രേസ്വെല്ലിനെയും ഗ്ലെൻ ഫിലിപ്സിനെയും ഉപയോഗിച്ച് ഇന്ത്യൻ മുൻനിരയെ തളച്ചിടാനാകും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ശ്രമം. കിവിസ് ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ലൈവ്: സോണി സ്പോർട്സ്, സോണി ലിവ്
Published: 24 Oct 2026, 08:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented