തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ ബൗളറായ ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് കേശവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

To advertise here,

പരമ്പരാഗത കേരള വേഷമായ മുണ്ട് ധരിച്ചാണ് എത്തിയത്. ഹനുമാന്‍ ഭക്തനാണ് ഇദ്ദേഹം. നവരാത്രി സമയത്ത് ഇദ്ദേഹം ദേവീപൂജ നടത്താറുണ്ട്. 1874-ല്‍ ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയതാണ് കേശവിന്റെ പൂര്‍വികര്‍. കേശവ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് ചിത്രം സഹിതം ഈ വിശേഷങ്ങള്‍ പങ്കുവച്ചത്. ചിത്രം വൈറലാവുകയും ചെയ്തു.

ജയ് മാതാ ദി എന്നാണ് ചിത്രത്തില്‍ കുറിച്ചിട്ടുള്ളത്. നവരാത്രി ആശംസകളും കേശവ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് കേശവിന്റെ പൂര്‍വികര്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ സ്വദേശിയാണ് ഇദ്ദേഹം. ഇപ്പോഴും ഇന്ത്യയോടുള്ള സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്നതായും കേശവ് പറയുന്നു. കഴിഞ്ഞ അന്താരാഷ്ട്ര മത്സരത്തിനെത്തിയ രവിശാസ്ത്രിയും ചില ഇന്ത്യന്‍ താരങ്ങളും ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു.