നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ടിനായി റൂട്ടിന്റെ 153-ാം ടെസ്റ്റ് മത്സരമാണിത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനിറങ്ങുംമുന്‍പ് 28 റണ്‍സ് അകലെയായിരുന്നു ഈ നേട്ടം. 44 പന്തില്‍ 34 റണ്‍സാണ് ഇന്നിങ്‌സില്‍ റൂട്ടിന്റെ സമ്പാദ്യം.
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ 13,000-ത്തിന്റെ റെക്കോഡ്. 159 ടെസ്റ്റുകളില്‍നിന്നാണ് കാലിസ് 13,000 തികച്ചതെങ്കില്‍ റൂട്ട് 153 മത്സരങ്ങളില്‍നിന്ന് ഈ നേട്ടം കൈവരിച്ചു. അതേസമയം 160 മത്സരങ്ങളില്‍ 13,000 കടന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യക്കാരില്‍ മുന്‍പന്‍. ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ് (162), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (163) തുടങ്ങിയവര്‍ പിറകിലുണ്ട്.
അതേസമയം ഇന്നിങ്‌സുകളുടെ കണക്കെടുത്താല്‍ 266 ഇന്നിങ്‌സില്‍ ഈ നേട്ടം കടന്ന സച്ചിനാണ് ഒന്നാമത്. കാലിസ് 269 ഇന്നിങ്‌സും ജോ റൂട്ട് 279 ഇന്നിങ്‌സുമെടുത്തു. റിക്കി പോണ്ടിങ്- 275, ദ്രാവിഡ്- 277 എന്നിങ്ങനെയാണ്. ടെസ്റ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെ താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് റൂട്ട്. 2012 ഡിസംബര്‍ 13-ന് നാഗ്പുരില്‍ ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം.
Content Highlights: joe root becomes fastest batter in the world to score 13000 runs in tests
Published: 23 May 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented