നാഗ്പുർ: വനിതാ അണ്ടർ-19 ട്വന്റി 20 ട്രോഫി എലൈറ്റ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്‌കോറർ വരുത്തിയ പിഴവ് കാരണമാണ് തോറ്റതെന്ന് ആരോപിച്ച് ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ. ഒക്ടോബർ 20-ന് നാഗ്പുരിൽ നടന്ന ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലാണ് സംഭവം. ഒരു റണ്ണിനായിരുന്നു ഝാർഖണ്ഡിന്റെ തോൽവി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഝാർഖണ്ഡ് 133 റൺസിന് ഓൾഔട്ടായി. ഇതോടെ ഒരു റണ്ണിന്റെ വിജയവുമായി ഉത്തരാഖണ്ഡ് ക്വാർട്ടറിലെത്തി.
എന്നാൽ ഇപ്പോൾ ഇതിനെതിരെ ഝാർഖണ്ഡ് ബിസിസിഐയെ സമീപിച്ചിരിക്കുകയാണ്. 20-ാം ഓവറിലെ നാലാം പന്തിൽ ലക്ഷ്മി കുമാരി രണ്ടാം റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ റൺഔട്ടായിരുന്നു. എന്നാൽ ഈ സമയത്ത് താരം പൂർത്തിയാക്കിയ ആദ്യ റൺ ഔദ്യോഗിക സ്‌കോറർ സ്‌കോർ ബോർഡിൽ ചേർത്തില്ലെന്നും പകരം റൺഔട്ട് മാത്രമാണ് ചേർത്തതെന്നും ഝാർഖണ്ഡ് ആരോപിക്കുന്നു. എന്നാൽ ഗ്രൗണ്ടിലെ ഡിജിറ്റൽ സ്‌കോർബോർഡിൽ ഈ റൺ കൂട്ടിച്ചേർത്തിരുന്നു. അത് അനുസരിച്ചാണ് മത്സരം പൂർത്തിയാക്കിയതെന്നും ഝാർഖണ്ഡ് വ്യക്തമാക്കി.
അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസും സമനിലയ്ക്ക് ഒരു റണ്ണുമാണ് വേണ്ടിയിരുന്നത്. അവസാന പന്തിൽ ഒരു റൺ നേടിയ ഝാർഖണ്ഡ് മത്സരം സമനിലയിലായെന്ന് കരുതി. എന്നാൽ ഒരു റൺസിന് തോറ്റുവെന്ന് കണ്ടതോടെ അവർ ഞെട്ടിപ്പോയി. തുടർന്ന് കളിക്കാർ സ്‌കോററുമായി തർക്കിച്ചെങ്കിലും അദ്ദേഹം തെറ്റ് സമ്മതിച്ചില്ലെന്നും ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ പറയുന്നു.
Content Highlights: Jharkhand lost the Women's Under-19 T20 Trophy elite pre-quarterfinal by just 1 run to Uttarakhand on October 20., Jharkhand claims the official scorer missed adding a completed run during a run-out on the 4th ball of the 20th over., The digital scoreboard showed the correct score, leading Jharkhand players to believe the match was tied., Jharkhand Cricket Association has officially approached the BCCI to investigate the scoring error.
Published: 27 Oct 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented