മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റവുമായി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബുംറ രണ്ടാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്റെ ഒലി റോബിൻസണും ബുംറയ്‌ക്കൊപ്പം രണ്ടാം റാങ്ക് പങ്കിടുന്നുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ ബുംറയെ തുണച്ചത്. ന്യൂസീലൻഡിന്റെ ആദ്യ ഇന്നിങ്‌സിൽ 92 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ടോം ലാഥത്തിന്റെ വിക്കറ്റുമെടുത്തു.
ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് ഒന്നാം സ്ഥാനത്ത്. സ്റ്റാർക്കിനേക്കാൾ 25 റേറ്റിങ് പോയിന്റ് പിന്നിലാണ് ബുംറ. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാദെ റാങ്കിങ്ങിൽ മുന്നേറി ആറാമതെത്തി. 2024 ഫെബ്രുവരിയിലാണ് ബുംറ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. അതിനുശേഷം 697 ദിവസങ്ങൾ ബുംറ ഒന്നാം റാങ്കിൽ തുടർന്നു.
ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടി. ഋഷഭ് പന്ത് ആറാം സ്ഥാനത്തും ശുഭ്മാൻ ഗിൽ ഏഴാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയാണ് മൂന്നാമത്.
Content Highlights: Jasprit Bumrah moved up three places to share the second rank with Ollie Robinson in ICC Test bowling rankings., Mitchell Starc holds the number one position in the Test bowling rankings., Three Indian batters—Rishabh Pant, Shubman Gill, and Yashasvi Jaiswal—feature in the top ten Test batters list.
Published: 25 Nov 2026, 04:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented