
ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയം. ഒന്‍പത് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് തറപറ്റിച്ചത്. നാലുവിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 103 റണ്‍സിന് ഓള്‍ ഔട്ടായി. 104 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 17.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
ഇംഗ്ലണ്ട് നിരയില്‍ 28 റണ്‍സെടുത്ത ക്രിസ് ജോര്‍ദാനും 22 റണ്‍സടിച്ച ആദില്‍ റഷീദും മാത്രമാണ് പിടിച്ചുനിന്നത്. മുന്‍നിര ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. 3.4 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു മെയ്ഡനടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡറുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറി. ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റെടുത്തു.
104 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ് 49 പന്തുകളില്‍ നിന്ന് പുറത്താവാതെ 52 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. 20 റണ്‍സെടുത്ത ഷായ് ഹോപ്പിനെ ആദില്‍ റഷീദ് പുറത്താക്കി. 27 റണ്‍സുമായി നിക്കോളാസ് പൂരാന്‍ പുറത്താവാതെ നിന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ വിന്‍ഡീസ് 1-0 ന് മുന്നിലെത്തി.
Content Highlights: Jason Holder takes 4 wickets as West Indies beat England comfortably in 1st T20I
Published: 23 Jan 2022, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented