അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ. നവംബര്‍ 24 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയാല്‍ ഇഷാന്തിന് അപൂര്‍വമായ ഒരു റെക്കോഡ് സ്വന്തമാകും.

To advertise here,

മൂന്നാം ടെസ്റ്റിന്റെ ഭാഗമായാല്‍ അത് ഇഷാന്തിന്റെ 100-ാം അന്താരാഷ്ട്ര മത്സരമായിരിക്കും. ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളര്‍ എന്ന റെക്കോഡ് ഇഷാന്തിന് സ്വന്തമാകും. കപില്‍ ദേവാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം. 

2007-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇഷാന്ത് കരിയര്‍ ആരംഭിക്കുന്നത്. നിലവില്‍ 199 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 302 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. 11 തവണ താരം അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 

2020 ഐ.പി.എല്ലിനിടെ പരിക്കേറ്റ ഇഷാന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് തിരിച്ചുവന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി താരം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

Content Highlights: Ishant Sharma all set to achieve unique feat during 3rd Test against England