ജയ്പുർ: ഐപിഎല്ലിൽ ഇന്ന് ത്രില്ലർ സൺഡേ. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് ഞായറാഴ്ച അറിയാം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ ശേഷിക്കുന്ന നാലാം സ്ഥാനത്തിനായി പഞ്ചാബ് കിങ്‌സ് (15 പോയന്റ്), രാജസ്ഥാൻ റോയൽസ് (14 പോയന്റ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (13 പോയന്റ്) എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാൻ നേരിട്ട് പ്ലേഓഫിലേക്ക് യോഗ്യത നേടും. കഴിഞ്ഞ മത്സരത്തിൽ ലഖ്നൗവിനെ തകർത്ത ആത്മവിശ്വാസത്തിലാണ് അവർ വരുന്നത്. വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ എന്നിവരുടെ ബാറ്റിങ് മികവിലാണ് ടീമിന്റെ പ്രതീക്ഷ.
തങ്ങളുടെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയ പഞ്ചാബ് 15 പോയിന്റുമായി മറ്റ് മത്സര ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. രാജസ്ഥാനും കൊൽക്കത്തയും തങ്ങളുടെ അവസാന മത്സരങ്ങളിൽ പരാജയപ്പെട്ടാൽ മാത്രമേ പഞ്ചാബിന് പ്ലേഓഫ് സാധ്യതയുള്ളൂ.
കൊൽക്കത്തയ്ക്ക് പ്ലേഓഫിലെത്താൻ കാര്യങ്ങൾ കടുപ്പമാണ്. ഡൽഹിക്കെതിരേ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 75 റൺസിനെങ്കിലും ജയിക്കുകയോ ഇനി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 180 റൺസാണ് വിജയലക്ഷ്യമെങ്കിൽ അത് 13 ഓവറിലെങ്കിലും മറികടന്നെങ്കിൽ മാത്രമേ കൊൽക്കത്തയ്ക്ക് സാധ്യതയുള്ളൂ. രാജസ്ഥാൻ തോറ്റാൽ മാത്രമേ കൊൽക്കത്തയ്ക്ക് ഈ കണക്കുകൾ കൊണ്ട് കാര്യമുള്ളൂ.
ഞായറാഴ്ച രാജസ്ഥാൻ വിജയിച്ചാൽ പ്ലേഓഫ് ചിത്രം തെളിയും. അല്ലാത്തപക്ഷം നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിലേക്ക് നീങ്ങും.
Content Highlights: Three teams fighting for the fourth and final playoff spot in IPL 2026., Rajasthan Royals need a win against Mumbai Indians to guarantee qualification., Punjab Kings are dependent on the losses of both Rajasthan and Kolkata., Kolkata Knight Riders require a massive win over Delhi to boost net run rate., Net run rate will decide the final standings if points are tied.
Published: 24 May 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented