ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിനെ ക്യാപ്റ്റനായി ടീമിലെത്തിച്ച് ലഖ്‌നൗ ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണോടെ പഞ്ചാബ് കിങ്‌സ് വിട്ട രാഹുല്‍ ഇത്തവണ 17 കോടിക്കാണ് പുതിയ ടീമിലെത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു താരം.

To advertise here,

ഇതോടെ നാലു സീസണുകള്‍ക്കു മുമ്പ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ വിരാട് കോലിക്ക് ലഭിച്ച 17 കോടിയെന്ന റെക്കോഡ് പ്രതിഫലത്തിനൊപ്പമെത്താനും രാഹുലിനു കഴിഞ്ഞു.

രാഹുലിനൊപ്പം ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, രവി ബിഷ്‌ണോയ് എന്നിവരെയാണ് ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഡ്രാഫ്റ്റ് താരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്. 

9.2 കോടിക്കാണ് സ്‌റ്റോയ്‌നിസിനെ ടീമിലെടുത്തത്. നാലു കോടിയാണ് രവി ബിഷ്‌ണോയിയുടെ പ്രതിഫലം.

Content Highlights: IPL 2022; Lucknow franchise signs KL Rahul as captain